പുന്നോല്‍ ഹരിദാസ് വധക്കേസ്;പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ,വീടിന് നേര്‍ക്ക് ബോംബേറ്,മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കി
പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ.സിപിഐഎം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീടിന് ചുറ്റുമുള്ള ജനല്‍ച്ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. വിവരം അറിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.വീടിന് നേര്‍ക്ക് രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.ബോംബേറുണ്ടായ സംഭവത്തിന് […]