‘ജയ്ശ്രീറാ’മിന് പകരം ‘അള്ളാഹു അക്ബര്‍’ എന്ന ബാനറായിരുന്നെങ്കിലോ?; വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍
പാലക്കാട് നഗരസഭയില്‍ വിജയിച്ച ബി.ജെ.പി, നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയതിനെ വിമര്‍ശിച്ച് അഡ്വ.ഹരീഷ് വാസുദേവന്‍. സ്റ്റേറ്റ് അതിന്റെ അധികാര സ്ഥാപനങ്ങള്‍ വഴി ഒരു മതചിഹ്നവും പ്രകടിപ്പിക്കാന്‍ പാടില്ലാത്ത, മതരഹിതന്റെ കൂടി സര്‍ക്കാറുള്ള ഒരു മതേതര രാഷ്ട്രമാണ് നമ്മുടേത്. അതിനെ തകര്‍ക്കുന്ന ഒന്നും അനുവദിക്കരുതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ പറയുന്നു. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഈ നീക്കം പരസ്യമായി തള്ളിപ്പറയാത്ത ബിജെപി യെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വെച്ചുകൊണ്ടിരിക്കരുത്. തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് […]
