കൂവിയും കുരച്ചും രഞ്ജിത്തിനെതിരെ ഹരീഷ് പേരടി,പ്രതിഷേധം ഐഎഫ്എഫ്കെ സമാപന വേദിയിലെ പരാമർശത്തിന്
ഐഎഫ്എഫ്കെ സമാപന വേദിയിൽ കൂവി വിളിച്ച് പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു രഞ്ജിത്തിനെതിരെ ഹരീഷ് രംഗത്തെത്തിയത്. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിതിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് പറഞ്ഞാണ് ഹരീഷ് വീഡിയോ തുടങ്ങുന്നത്.മേലാല്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക,’ ഹരീഷ് വീഡിയോയില്‍ പറഞ്ഞു.ആള്‍ക്കൂട്ട പ്രതിഷേധം നായകള്‍ കുരയ്ക്കുന്നത് […]