Kerala News

അവന്ഇരുട്ട് ശീലമാണ്, അവനെ നിങ്ങൾക്ക് തോൽപ്പിക്കാനാകില്ല ;ശ്രീക്കുട്ടന് പിന്തുണയുമായി ഹരീഷ് പേരടി

  • 3rd November 2023
  • 0 Comments

തൃശ്ശൂർ കേരളവർമ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം ഒരു വോട്ടിന് വിജയിക്കുകയും റീകൗണ്ടിങ്ങിൽ പരാജയപ്പെടുകയും ചെയ്ത കെ.എസ്.യു സ്ഥാനാർഥിയെ പിന്തുണച്ചുകൊണ്ടാണ് ഹരീഷ് പേരടി രം​ഗത്തെത്തിയത്. കാഴ്ചപരിമിതനായ ശ്രീക്കുട്ടന് ഇരുട്ട് ശീലമാണെന്നും അവനെ തോൽപ്പിക്കാനാകില്ലെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്. ഇരുട്ടിൽ എന്തെല്ലാം കപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ. പകലിലെ […]

Entertainment News

എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു;പിന്തുണയുമായി പേരടി

  • 31st August 2023
  • 0 Comments

കൃഷിയുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ പരാമർശങ്ങൾക്ക് പിന്തുണയുമായി ഹരീഷ് പേരടി. മുഖ്യധാരാ മലയാള സിനിമാനടൻമാർ പൊതുവിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്ന് ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹരീഷ് പേരടി ജയസൂര്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഹരീഷ് പേരടിയുടെ വാക്കുകൾ പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്….മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന […]

National News

685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി

  • 26th August 2023
  • 0 Comments

ഉത്തർപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച അധ്യാപികയുടെ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാന്‍- 3 ന്റെ അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് കേന്ദ്രസര്‍ക്കാര്‍ മറക്കരുതെന്ന് ഹരീഷ് പേരടി കുറിച്ചു.ഹരീഷ് പേരടിയുടെ കുറിപ്പ് ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫര്‍ നഗറിലെ ഈ സ്‌കൂളിന് മുന്നില്‍ അല്ലെ ഒത്ത് ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല…മറിച്ച് മനസ്സില്‍ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാര്‍ത്ഥ […]

Entertainment News

ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാംപോസ്റ്റർ വിവാദത്തിൽ ഹരീഷ് പേരടി

  • 13th February 2023
  • 0 Comments

ഹരീഷ് പേരടി നായകനാകുന്ന പുതിയ സിനിമ ദാസേട്ടന്‍റെ സൈക്കിളിന്റെ പോസ്റ്റര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ് ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി തന്നെ രംഗത്ത് വന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിനൊപ്പം ചിത്രം നിർമിച്ചതും ഹരീഷ് പേരടിയാണ്.ഉത്തര കൊറിയിസം നീണാൾ വാഴട്ടെയെന്ന് പരിഹസിച്ച ഹരീഷ് പേരടി ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ- ”നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ […]

Entertainment News

ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പോസ്റ്റർ ഷെയർ ചെയ്ത എം എ ബേബിക്ക് വിമർശനം;പിന്നാലെ വിശദീകരണം

  • 12th February 2023
  • 0 Comments

ഹരീഷ് പേരടി നായകനാകുന്ന സിനിമയുടെ പോസ്റ്റർ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിന് വിമർശനങ്ങൾ നേരിട്ടതിന് പിന്നാലെ വിശദീകരാണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.’ഇടതുപക്ഷ വിരുദ്ധന്റെ’ സിനിമയ്ക്ക് എന്തിന് പ്രചരണം നൽകുന്നു എന്ന ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തി എന്നും ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ പോസ്റ്റർ അതിന്റെ സംവിധായകന്റെ അഭ്യർത്ഥനപ്രകാരമാണ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത് എന്നും എംഎ ബേബി കുറിപ്പിൽ പറയുന്നു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന മലയാളസിനിമയുടെ പോസ്റ്റർ […]

Kerala News

‘നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു;രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ഹരീഷ് പേരടി

  • 31st January 2023
  • 0 Comments

രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് ശ്രീനഗറിൽ സമാപനമായത്‌.136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം പിന്നിട്ടുള്ള കാൽനടയാത്ര അവസാനിച്ചപ്പോൾ നിരവധിപേർ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തി.ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യമെന്ന് നടൻ ഹരീഷ് പേരടി പറയുന്നു.“ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ […]

Kerala News

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലത്,നിയമം അനുവദിക്കുമെങ്കിൽ പല്ലും നഖവും പറിച്ച് ജ്യൂസും കഞ്ഞിയും കൊടുത്ത് വളർത്തുക

  • 14th September 2022
  • 0 Comments

തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ ഉള്ളൂവെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് പരിഹാസം.കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്. വന്ധ്യംകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ് (നിയമം അനുവദിക്കുമെങ്കിൽ) അതിനെ ജ്യൂസും കഞ്ഞിയും […]

Entertainment News

തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ

  • 10th July 2022
  • 0 Comments

അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹൻലാല്‍ വിസ്‍മയാകുന്നുവെന്ന് നടൻ ഹരീഷ് പേരടി.ഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നുവെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു…അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും […]

Kerala News

നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’;ഹരീഷ് പേരടി

  • 25th June 2022
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ സർക്കാരിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയതിന് പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാന്തൻ അനുസ്മരണച്ചടങ്ങിൽ നിന്ന് അവസാനനിമിഷം ഹരീഷ് പേരടിയെ ഒഴിവാക്കിയിരുന്നു. സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും […]

Kerala News

എ ശാന്തൻ അനുസ്മരണ ചടങ്ങ്,ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചു,ഹരീഷ് പേരടിയെ വിലക്കിയതിൽ വിശദീകരണം

  • 17th June 2022
  • 0 Comments

അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്റെ അനുസ്മരണച്ചടങ്ങിൽ നിന്ന് വിലക്കിയ നടപടിയിൽ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പു.ക.സ. കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ദ് കുമാർ പറഞ്ഞു.റുത്ത മാസ്ക് സംബന്ധിച്ച ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ചടങ്ങിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാൻ വൈകിപ്പോയെന്ന് പു.ക.സ. വ്യക്തമാക്കി. പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി […]

error: Protected Content !!