ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്‍ഡ് ഡിസ്‌ക്ക് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു
കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരിക്കുന്നത്. ഷെഫീഖ് ജയിലില്‍ തലചുറ്റി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഷഫീഖിന് ചികിത്സ നല്‍കാന്‍ വൈകിയിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. കഴിഞ്ഞ 13 ാം തിയതിയാണ് ഷെഫീഖ് കാക്കനാട് ജില്ലാ ജയിലില്‍ വച്ച് തലചുറ്റി വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷെഫീഖിന്റേത് കസ്റ്റഡി […]
