ഹാർദിക്ക് ധോണിയാകേണ്ട ആവശ്യമില്ല; തിലക് വർമ വിഷയത്തിൽ ആകാശ് ചോപ്ര
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20-യിൽ ഇന്ത്യൻ ടീം ഏഴു വിക്കറ്റ് വിജയം നേടിയിരുന്നു. ജയിക്കാൻ 2 റൺസ് വേണ്ടിയിരിക്കെ സിക്സറടിച്ച് നായകൻ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പര 2-1 എന്ന നിലയിലാക്കാൻ ഇന്ത്യക്കായി.എന്നാൽ, മത്സരം ജയിച്ചിട്ടും ഹാർദിക് അതിരൂക്ഷ വിമർശനമാണ് നേരിടുന്നത്. ഇന്ത്യൻ നായകൻ്റെ സ്വാർത്ഥതയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.ഹാർദിക് വേഗത്തിൽ കളി പൂർത്തിയാക്കിയതോടെ 49 റൺസുമായി മറുവശത്തുണ്ടായിരുന്ന യുവതാരം തിലക് വർമയ്ക്ക് അർധസെഞ്ചുറി നേടാനുള്ള അവസരം നഷ്ടമായി. ഇതോടെ ഒരുവിഭാഗം […]