ഹര്‍ഭജന്‍ സിംഗ് വിരമിച്ചു
ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. 23 വര്‍ഷത്തെ ഈ മനോഹര കരിയറില്‍ എന്നെ സഹായിച്ചവര്‍ക്ക് നന്ദി,’ ഹര്‍ഭജന്‍ പറഞ്ഞു. തന്റെ മനസില്‍ സ്വയം വിരമിച്ചിട്ട് വര്‍ഷങ്ങളായെന്നും ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജലന്ധറിലെ ഒരു തെരുവില്‍ നിന്ന് ഇന്ത്യയുടെ ടര്‍ബണേറ്റര്‍ എന്ന നിലയിലേക്കുള്ള യാത്ര മനോഹരമായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു. 2011 […]