ധോണി ഒറ്റക്കാണ് ഇന്ത്യക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്തത്; ധോണിയെ പുകഴ്ത്തിയ ആരാധകന് മറുപടിയുമായി ഹർഭജൻ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണി ഓസ്ട്രേലിയൻ ടീമിനെ അനായാസം തകർത്തെറിഞ്ഞെന്ന ആരാധകന്റെ അവകാശ വാദത്തിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് 48–ാം ദിനം ധോണി ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചുവെന്നും പരിശീലകരോ, മെന്ററോ ഇല്ലാതെയാണു ഇതു സാധ്യമായതെന്നുമായിരുന്നു ധോണി ആരാധകന്റെ വാദം. എന്നാൽ ഈ മത്സരങ്ങൾ ധോണി ഒറ്റയ്ക്കാണ് കളിച്ചതെന്ന് ഹർഭജൻ സിങ് ട്വിറ്ററിൽ പരിഹസിച്ചു. ‘‘അതെ, ഈ മത്സരങ്ങൾ കളിക്കുമ്പോൾ, […]