അഭിനയ സിംഹത്തിന് ഇന്ന് 71ാം പിറന്നാൾ; ആശംസകളുമായി ആരാധകർ 12 മണിക്ക് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചുകൂടി
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാൾ.’അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്റെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും പിന്നീട് ലോകോളേജില്‍ നിന്ന് അഭിഭാഷക ബിരുദവും നേടി.1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ […]
