മേളയുടെ ഉദ്ഘാടകന്‍ അടൂർ;’ഫ്രീഡം ഫെെറ്റ്’ പിൻവലിക്കുന്നുവെന്ന് ജിയോ ബേബി
കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ”ഫ്രീഡം ഫെെറ്റ്” സിനിമ പിൻവലിക്കുന്നതായി സംവിധായകൻ ജിയോ ബേബി.ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് അടൂര്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്ന് ജിയോ […]
