ഈഫൽ ടവറിന് മുന്നിൽ നിന്ന് പ്രണയം പങ്കുവെച്ച് ഹൻസികയും ഭാവിവരനും
തെന്നിന്ത്യൻ താരം ഹൻസികയുടെ വിവാഹം സംബന്ധിച്ച് കുറച്ചുനാളുകളായി സോഷ്യൽ മിഡിയയിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ നിരവധി വന്നെങ്കിലും താരം ഇതുവരെ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഹൻസിക തന്നെ തന്റെയും പ്രതിശ്രുത വരന്റെയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലാണ് ഈഫൽ ടവറിന് മുന്നിൽ നിന്നുകൊണ്ട് ഹൃദയം കൈമാറുന്ന മനോഹര ചിത്രങ്ങൾ പങ്കുവച്ചത്. സംരംഭകനായ സോഹേൽ ഖാട്ടൂരിയാണ് ഹൻസികയുടെ വരൻ. സോഹേൽ ഹൻസികയോട് വിവാഹ അഭ്യർത്ഥ നടത്തുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണയ നഗരമെന്നറിയപ്പെടുന്ന പാരീസിൽ […]