Local

വീണ്ടും ഹാമര്‍ അപകടം; വിദ്യാര്‍ത്ഥിയുടെ വിരല്‍ ഒടിഞ്ഞു

കോഴിക്കോട്; കഴിഞ്ഞ മാസം ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചതിന്റെ നടുക്കം മാറും മുന്‍പ് മറ്റൊരു അപകടംകൂടി. കോഴിക്കോട്ട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളക്കിടെയാണ് അപകടം. മല്‍സരാര്‍ഥി എറിയാന്‍ ശ്രമക്കുന്നതിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥി ടി.ടി. മുഹമ്മദ് നിഷാദിന്റെ ഇടതുകയ്യിലെ വിരല്‍ ഒടിഞ്ഞു. ഇതിനിടെ അഞ്ച് കിലോയ്ക്ക് പകരം കുട്ടി എറിഞ്ഞത് ഏഴ് കിലോയുടെ ഹാമറെന്നും ആരോപണം ഉയരുന്നുണ്ട്.

error: Protected Content !!