ഫ്രീക്കന്‍മാര്‍ക്ക് പൂട്ടിട്ട് സ്‌കൂള്‍ അധികൃതര്‍; 100ഓളം കുട്ടികളുടെ മുടി അധികൃതര്‍ ഇടപെട്ടു വെട്ടിച്ചു
മുടിയും താടിയുമെല്ലാം നീട്ടിയും, പല സ്റ്റൈലില്‍ വെട്ടി നിര്‍ത്തുന്നതും ഒക്കെയാണ് കൗമാരക്കാര്‍ക്കിടയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇത്തരം ട്രെന്‍ഡുകള്‍ക്ക് തടയിട്ടിരിക്കുകയാണ് ചെന്നൈയിലെ ഒരു സ്‌കൂള്‍ അധികൃതര്‍. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഫ്രീക്ക് കുട്ടികളുടെ മുടി അധികൃതര്‍ ഇടപെട്ടുതന്നെ വെട്ടിച്ചു. ബാര്‍ബര്‍മാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയാണ് 100 ഓളം കുട്ടികളുടെ മുടി വെട്ടിയത്. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലും കയറിയിറങ്ങി ഇങ്ങനെ ഫാഷന്‍ തലമുടിയില്‍ നടത്തിയ നൂറോളം കുട്ടികളെ ഹെഡ്മാസ്റ്ററായ അയ്യപ്പന്‍ പിടികൂടി. ശേഷം […]
