ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷത്തിനുശേഷം ആക്രമണം;കുത്തിവീഴ്ത്തിയത് ഇരുപത്തിനാലുകാരന്‍
റുഷ്ദിയെ കുത്തിവീഴ്ത്തിയത് ഇരുപത്തിനാലുകാരന്‍.ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മേതർ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.നിലവിൽ ന്യൂജഴ്സിയിലെ ഫെയർവ്യൂവിലെ താമസക്കാരനാണ് ഇയാൾ. റുഷ്ദിക്കു കുത്തേറ്റത്തിനു തൊട്ടുപിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഹാദി മറ്റാറിനെതിരെ ഇതുവരെ കുറ്റങ്ങളൊന്നും ചാർത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മേതർ കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. ഈ യുവാവ് ‘ഷിയാ തീവ്രവാദ’ ത്തോടും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചിട്ടകളോടും അനുഭാവം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. […]
