ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് വെള്ളിയാഴ്ച നാടിന് സമര്‍പിക്കും
മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ പാണക്കാട് പണികഴിച്ച ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആന്റ് മള്‍ട്ടി ഫെയ്സ്ഡ് ട്രൈനിംഗ് സെന്റര്‍ ഉദ്ഘാടനം സപ്തംബര്‍ 20 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും. വിദ്യാഭ്യാസത്തിലൂടെ വളരുകയും അസ്തിത്വ പ്രതിസന്ധി മറികടക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പാണക്കാട് ആസ്ഥാനമായി മികവിന്റെ കേന്ദ്രമായാണ് ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് ആരംഭിച്ചത്. പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും […]