സുരക്ഷാ പ്രശ്നം; പത്ത് ലക്ഷം അക്കൗണ്ടുകള്‍ അപകടത്തില്‍,മുന്നറിയിപ്പുമായി മെറ്റ
സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫെയ്‌സ്ബുക്ക്. ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫെയ്‌സ്ബുക്ക് വെള്ളിയാഴ്ച പറഞ്ഞു. ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് അറിയിച്ചു.ഫോട്ടോ എഡിറ്റർ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകൾ […]