International News

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി; ചൈനയിൽ എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യംനാല് വയസുകാരനിൽ കണ്ടെത്തി

  • 27th April 2022
  • 0 Comments

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി കണ്ടെത്തി. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഏപ്രിൽ 5 ന് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് നിഗമനം.കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ എച്ച്3എൻ8 വൈറസ് ബാധ കണ്ടെത്തുന്നത് ഇതാദ്യമാണ്. ചൈനയിൽ നിരവധി തരം പക്ഷിപ്പനി വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്10എൻ3 കണ്ടെത്തിയിരുന്നു.

error: Protected Content !!