Kerala kerala

തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു

  • 8th September 2024
  • 0 Comments

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വൈറല്‍ പനിയായ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ആഗസ്റ്റ് 23നാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം.

Health & Fitness Kerala

എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് നാല് വയസുകാരൻ മരിച്ചു

  • 19th July 2024
  • 0 Comments

എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. […]

kerala Kerala

മലപ്പുറത്ത് 12 പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

  • 12th July 2024
  • 0 Comments

മലപ്പുറത്ത് 12 പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം ജില്ലയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30 ആയി. ജൂലായ് 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലാണ് നിലവില്‍ ഈ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരും ചികിത്സയിലില്ല. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജാഗ്രത പാലിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.

News

എച്ച്1എന്‍1; മുന്നൊരുക്കം തയ്യാറായെന്ന് അധികൃതര്‍

മുക്കം; കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ 5 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ മെഡിക്കല്‍ കോളേജില്‍ ഒരു കുട്ടി പനി മൂലം മരിക്കുകയും നാല് കുട്ടികള്‍ ചികിത്സ തേടുകയും ചെയ്തതോടെ സാഹചര്യം നേരിടാന്‍ സന്നാഹമൊരുക്കി അധികൃതര്‍. മാതൃ ശിശു കേന്ദ്രത്തില്‍ ഇന്നലെ രാവിലെ തന്നെ പ്രത്യേക ഐസലേഷന്‍ വാര്‍ഡ് ക്രമീകരിച്ച് ചികിത്സയിലുള്ള കുട്ടികളെ അങ്ങോട്ട് മാറ്റി. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഐഎംസിഎച്ചില്‍ സൂപ്രണ്ട്മാരുടേയും വകുപ്പ് മേധാവികളുടേയും അടിയന്തിര യോഗം വിളിച്ച് നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച […]

News

കാരശ്ശേരി പഞ്ചായത്തിലെ എച്ച്1എന്‍1 ; നിയന്ത്രണ വിധേയം

എച്ച്1എന്‍1 ;  പനി നിയന്ത്രണ വിധേയം കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച്.1എന്‍.1 പനി നിയന്ത്രണ വിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.  ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈദ്യപരിശോധന സൗകര്യം വരും ദിവസങ്ങളിലും തുടരും.  മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കണ്‍ട്രേള്‍ റൂമില്‍ നിന്നും സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും തല്‍സ്ഥിതി ഫോണ്‍ മുഖേന ശേഖരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പനിയുള്ളവര്‍ മുക്കം സാമൂഹികാരോഗ്യ […]

Kerala

മെഡിക്കല്‍ കോളേജില്‍ എച്ച്1എന്‍1 ബാധിച്ച് രണ്ടരവയസ്സുള്ള കുട്ടി മരിച്ചു

പയ്യോളി; പയ്യോളി ഇരിങ്ങലില്‍ എച്ച1എന്‍1 ബാധിച്ച് രണ്ടരവയസ്സുള്ള കുട്ടി മരിച്ചു. ജെന്‍സാബി എന്ന കുട്ടിയാണ് മരിച്ചത്. പനി ബാധിച്ച് ഏഴാം തിയ്യതി മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് എത്തിയതായിരുന്നു. കു്ട്ടിയുടെ രണ്ട് സഹോദരങ്ങളടക്കം 4 കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Local

എച്ച് 1 എന്‍ 1 ; മുക്കത്ത് കോള്‍ സെന്റര്‍ തുടങ്ങി

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പുതുതായി പനി ബാധിച്ചവര്‍ക്ക് വൈദ്യ സഹായവും ബോധവത്കരണവും നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. പുതുതായി പനി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്      ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.  24 മണിക്കൂറും   പ്രവര്‍ത്തിക്കുന്ന  കോള്‍ സെന്റര്‍ മുക്കം സാമൂഹിക ആരോഗ്യ […]

Health & Fitness

എച് വൺ എൻ വൺ ; ജാഗ്രത വേണം; H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം

കോഴിക്കോട് ജില്ലയിൽ എച് വൺ എൻ വൺ  റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണം.  ഇന്‍ഫ്ലുവെന്‍സ A എന്ന ഗ്രൂപ്പില്‍ പെട്ട ഒരു വൈറസാണ് H1N1. സാധാരണ പന്നികളിലാണ് കൂടുതല്‍ ഈ അസുഖം കാണുന്നത്. പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക്‌ അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്‌. ഒരാളില്‍നിന്ന് മറ്റൊരാളിലെക്കും അസുഖം പകരും. എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ? സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ […]

Kerala

എച്ച്1 എന്‍1, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്; മെഡിക്കല്‍ സംഘം വീടുകളില്‍ ചെന്ന് പരിശോദിക്കും

ആനയാംകുന്ന് സ്‌കൂളില്‍ പടര്‍ന്നത് എച്ച്1 എന്‍ 1 എന്ന് സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. അഞ്ചു സാംപിളുകളാണ് പരിശോധിച്ചത്. പനിപടര്‍ന്ന് 216 പേര്‍ക്കാണ്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 163 കുട്ടികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനിബാധിച്ചത്. തൊട്ടടുത്ത ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നതോടെ സ്‌കൂളിന് രണ്ട് ദിവസം അവധി […]

error: Protected Content !!