Kerala kerala

പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

  • 14th March 2024
  • 0 Comments

തൃശൂര്‍: പി എസ് മധുസൂദനന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയില്‍ പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസ കാലയളവിലാണ് മധുസൂദനന്‍ നമ്പൂതിരി മേല്‍ശാന്തിയായി തുടരുക. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പി എസ് മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്.

Kerala News

ഗുരുവായൂരിൽ വൻ തീപിടുത്തം;ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചു

  • 22nd January 2024
  • 0 Comments

ഗുരുവായൂർ വളയംതോട് കുരഞ്ഞിയൂരിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീപിടിച്ചത്.. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Kerala News

ഗുരുവായൂരിൽ മുല്ലപ്പൂവിൽക്കുന്ന ധന്യയ്ക്ക് സഹായവുമായി സുരേഷ്‌ഗോപി; മകളുടെ വിവാഹത്തിന് പൂവ് ഓർഡർചെയ്തു

  • 19th November 2023
  • 0 Comments

ഗുരുവായൂർ ക്ഷേത്രനടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാൻ ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി എത്തി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാൻ ധന്യയോടും ഭർത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ധന്യയ്ക്ക് സഹായവുമായി സുരേഷ് ഗോപി എത്തിയത്. വെറുതെ കാശ് കൊടുക്കുന്നതല്ലെന്നും അവരുടെ അധ്വാനം അതിൽ വരുമെന്നും ധന്യയെ കണ്ട് പൂക്കൾക്ക് ഓർഡർ നൽകിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. എന്റെ മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് […]

Kerala News

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു

  • 18th August 2023
  • 0 Comments

ഗുരുവായൂരിൽ നാല് വയസുകാരനെ ആക്രമിച്ച് തെരുവ് നായ്ക്കൾ. ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കണ്ണൂർ സ്വദേശി ഡ്യുവിത്തിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മടങ്ങാനിരിക്കേയായിരുന്നു ആക്രമണം. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ […]

error: Protected Content !!