ഗുരുവായൂരിലെ ഥാർ ലേലം; നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം
ഗുരുവായൂരിൽ വഴിപാടായി കിട്ടിയ മഹീന്ദ്ര ഥാർ ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം. ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് നടത്തിയത് എന്നാരോപിച്ചാണ് ഹർജി. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്.ലേലം വിളിച്ച മഹീന്ദ്ര ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമൽ മുഹമ്മദ് ഇതിനിടെ രംഗത്തു […]