Kerala

പൊട്ടക്കുഴി പി.എം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

  • 16th September 2023
  • 0 Comments

ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേവാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തുഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി.എം ശ്രീനാഥ് നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്നാണ് നറുക്കെടുത്തത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 […]

Kerala News

ഗുരുവായൂരിൽ ഇനി രാത്രിയും വിവാഹം; അനുമതി നൽകി ദേവസ്വം

  • 9th April 2023
  • 0 Comments

ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. 60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ രാത്രിയിലാണ് നടന്നിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്. എന്നിരുന്നാലും എത്ര സമയം വരെ വിവാഹങ്ങൾ ആകാം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല നേരത്തെ, നായർ സമാജം ജനറൽ കൺവീനർ വി അച്യുതക്കുറുപ്പിന്റെ മകന്റെ വിവാഹം ദേവസ്വത്തിൽ അപേക്ഷ നൽകി അനുമതി ലഭിച്ചതിനെ തുടർന്ന് 2022 ഡിസംബർ 19ന് അഞ്ചുമണിക്ക് നടന്നിരുന്നു.ഇതാണ് രാത്രിയിലും വിവാഹം […]

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി അറസ്റ്റിൽ

  • 10th April 2022
  • 0 Comments

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് സന്ദേശമെത്തിയത്. തുടർന്ന് പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിച്ച് അന്വേഷണം ആരംഭിച്ചതോടെ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് ഫോൺ സന്ദേശത്തിന് പിന്നിൽ.നേരത്തെ കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞതിന്റെ പേരിൽ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ രവി പിള്ളയുടെ ഹെലികോപ്റ്ററിന് വാഹന പൂജ

  • 25th March 2022
  • 0 Comments

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ ഹെലികോപ്ടര്‍ പൂജ നടന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വെച്ച് ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ കോപ്ടറിന് മുന്നില്‍ ചടങ്ങുകൾ നടന്നു. പഴയം സുമേഷ് നമ്പൂതിരിയാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ആരതിയുഴിഞ്ഞ് കളഭം തൊടീച്ച് ഹെലികോപ്റ്ററിനെ യാത്രയാക്കി. ഏകദേശം നൂറ് കോടി ഇന്ത്യന്‍ രൂപ വരുന്ന എയര്‍ബസ് എച്ച് 145 ഹെലികോട്പറാണ് രവി പിള്ള സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ ഈ ഹെലികോപ്ടര്‍ വാങ്ങുന്നത്. പൈലറ്റിനെ കൂടാതെ […]

Kerala News

രണ്ട് ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഗുരുവായൂരപ്പന് കാണിക്ക;.ക്രെയിനിന്റെ സഹായത്തോടെ ക്ഷേത്രത്തിലേക്ക് മാറ്റി

  • 21st February 2022
  • 0 Comments

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പ് നൽകി ഭക്തൻ.പാലക്കാട് സ്വദേശി കൊടല്‍വള്ളിമന പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവുമാണ് വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത്.ആയിരം ലിറ്റര്‍ പായം തയ്യാറാക്കാനാവുന്ന വാര്‍പ്പാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശീവേലിക്ക് ശേഷമാണ് വാര്‍പ്പ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.2000ലധികം കിലോ ഭാരവും 17.5 അടി വ്യാസവും 21.5 അടി ചുറ്റളവുമുണ്ട്.ക്രെയിനിന്റെ സഹായത്തോടെയാണ് തെക്കേനടയിലേക്ക് കൊണ്ട് വന്ന് ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് കടത്തി കൂത്തമ്പലത്തില്‍ സ്ഥാപിച്ചത്. മാന്നാര്‍ പരുമല തിക്കപ്പുഴ പന്തപ്ലാതെക്കേതില്‍ കാട്ടുമ്പറത്ത് അനന്തന്‍ ആചാരിയും മകന്‍ അനു അനന്തനും ചേര്‍ന്നാണ് വാര്‍പ്പ് […]

ഗുരുവായൂർ ക്ഷേതത്തിൽ ഇന്ന് മുതൽ വീണ്ടും ഭക്തർക്ക് പ്രവേശനം; വെർച്വൽ ക്യൂ വഴി ദിനംപ്രതി 1500 പേർക്ക് അനുമതി

  • 23rd December 2020
  • 0 Comments

ഗുരുവായൂർ ക്ഷേതത്തിൽ ഇന്ന് മുതൽ വീണ്ടും ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വിർച്ച്വൽ ക്യൂ വഴി ദിനംപ്രതി 1500 പേര്‍ക്കാണ് അനുമതിയുളളത്. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളള ജീവനക്കാരെ മാത്രമെ ഡ്യൂട്ടിയില്‍ നിയമിക്കാവൂ. ദേവസ്വം ജീവനക്കാര്‍ക്കിടിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന രണ്ടാഴ്ച മുമ്പാണ് ക്ഷേത്രത്തിൽ ഭക്തരെ വിലക്കിയത്. പ്രദേശത്തെ കടകള്‍ തുറക്കാൻ അനുമതി നല്‍കിയിട്ടില്ല. കച്ചവടക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഇതെ കുറിച്ച് ആലോചിക്കുമെന്ന് ജില്ല കളക്ട‍ർ അറിയിച്ചു.

error: Protected Content !!