International Kerala

സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം

  • 16th April 2023
  • 0 Comments

ആലക്കോട്∙ സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ് ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) മരിച്ചതായി വിവരം. ആൽബർട്ട് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്‌. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ‌ു സംഭവം. അഗസ്റ്റിനാണ് ആൽബർട്ടിന്റെ പിതാവ്. മാതാവ് […]

International

മൂന്നുവയസുകാരന്റെ കയ്യിലെ തോക്കിൽ നിന്നും അബദ്ധവശാൽ വെടിയേറ്റു; അമ്മയ്ക്ക് ദാരുണാന്ത്യം

  • 23rd September 2022
  • 0 Comments

യുഎസിൽ മൂന്നുവയസുകാരനായ മകന്റെ കയ്യിലെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു. സൗത്ത് കരോലിനയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞിന്റെ കൈവശം എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ലെന്നും അബദ്ധത്തിൽ വെടി വയ്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്പാർട്ടൻബർഗിൽ താമസിച്ചിരുന്ന കോറ ലിൻ ബുഷ് എന്ന 33കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുഎസിൽ ഈ വർഷം മാത്രം 194 കുട്ടികൾ മനപൂർവമല്ലാത്ത വെടിവയ്പ്പ് കേസുകളുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 82 പേർ ഇത്തരത്തിൽ മരണപ്പെടുകയും 120ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

National News

സഹപാഠിയെ വെടിവെച്ചുകൊന്ന് പതിനാലുകാരന്‍; ഞെട്ടലോടെ വിദ്യാര്‍ത്ഥികള്‍

  • 31st December 2020
  • 0 Comments

സഹപാഠിയെ വെടിവെച്ചു കൊന്ന് പതിനാലുകാരന്‍. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സഹപാഠിക്കു നേരെ മൂന്ന് തവണ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തുവെന്നാണ് റിപ്പേര്‍ട്ട്. ക്ലാസ്മുറിയിലെ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ചെന്ന് അമ്മാവന്റെ തോക്കെടുത്ത് വന്ന് സഹപാഠിയെ വെടിവെക്കുകയായിരുന്നു. ”ബുലന്ദ്ഷഹറിലെ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വീട്ടിലേക്ക് ചെന്ന് അമ്മാവന്റെ തോക്കെടുത്ത് വന്ന് വെടിവെക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ് […]

ആണ്‍സുഹൃത്തുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തു; 16കാരിയെ വെടിവെച്ച് കൊന്ന് സഹോദരന്‍

  • 20th November 2020
  • 0 Comments

ആണ്‍സുഹൃത്തുമായി വാട്‌സ്ആപ്പില്‍ ചാറ്റ്‌ചെയ്തതിന് 17കാരന്‍ സഹോദരിയെ വെടിവെച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.16കാരിയായ പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി വാട്‌സ്ആപ്പ് ചാറ്റും ഫോണ്‍വിളികളും തുടരുന്നതിനെ ചൊല്ലി നേരത്തെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പിന്നീടും പെണ്‍കുട്ടി സുഹൃത്തുമായി ചാറ്റിങ്ങും ഫോണ്‍ വിളിയും തുടര്‍ന്നു. വ്യാഴാഴ്ച്ച രാവിലെ പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി ചാറ്റ് ചെയ്തത് കണ്ട സഹോദരന്‍ വഴക്കുണ്ടാക്കി. പിന്നീട് പെണ്‍കുട്ടിയുടെ വയറില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഡി.സി.പി പറഞ്ഞു. മാതാപിതാക്കള്‍ […]

തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 22കാരന് ദാരുണാന്ത്യം

  • 9th November 2020
  • 0 Comments

തോക്ക് പിടിച്ച് സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. യുപി ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സൗരഭ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. സുഹൃത്തുമൊത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.’നിറത്തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത് ഒരാള്‍ക്ക് പരിക്കേറ്റു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. ചികിത്സയിലിരിക്കെ അയാള്‍ മരിക്കുകയും ചെയ്തു. ഇതൊരു അപകടമരണമാണ്’ എന്നാണ് ഗൗതം ബുദ്ധനഗര്‍ എഡിസിപി അങ്കുര്‍ അഗര്‍വാള്‍ അറിയിച്ചത്. മരിച്ച സൗരഭും സുഹൃത്തായ നകുലും ഒരു സുഹൃത്തിന്റെ […]

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; തോക്ക് കണ്ടെത്തിയതായി പോലീസ്, കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്, ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

  • 3rd November 2020
  • 0 Comments

വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപം വനമേഖലയായ വാളരം കുന്നില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂര്‍, കര്‍ണാടക മേഖലയില്‍ നിന്നുള്ള വ്യക്തിയാവുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട വ്യക്തിയുടെ പക്കല്‍ നിന്നും തോക്കുള്‍പ്പെടെ കണ്ടെത്തിയെന്ന് മാത്രമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല. തണ്ടര്‍ ബോള്‍ട്ട് സ്വന്തം നിലയ്ക്ക് നടത്തിയ നീക്കത്തിലാണ് […]

error: Protected Content !!