‘ആളുകളെ ഇടയ്ക്കിടെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്രഫണ്ടിന് വേണ്ടി, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരിതേക്കുന്ന നടപടി’; കാനം രാജേന്ദ്രന്‍

  • 6th November 2020
  • 0 Comments

കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ല. നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ അവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കരുതുന്നു. മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. […]

വേല്‍മുരുകന്റെ ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍, നാലു വെടിയുണ്ടകള്‍ കണ്ടെടുത്തു

  • 6th November 2020
  • 0 Comments

‌ വയനാട്ടില്‍ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ശരീരത്തില്‍ നാല്‍പത് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. എക്‌സറേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. നെഞ്ചിലും വയറിലും നാല്‍പതിലധികം മുറിവുകള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരിക്കുകള്‍ പോലീസുമായുണ്ടായ ഏറ്റമുട്ടലിലുണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. ശരീരത്തില്‍ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത് പ്രാഥമിക പരിശോധന റിപ്പോര്‍ട്ടാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; തോക്ക് കണ്ടെത്തിയതായി പോലീസ്, കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്, ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

  • 3rd November 2020
  • 0 Comments

വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപം വനമേഖലയായ വാളരം കുന്നില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂര്‍, കര്‍ണാടക മേഖലയില്‍ നിന്നുള്ള വ്യക്തിയാവുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട വ്യക്തിയുടെ പക്കല്‍ നിന്നും തോക്കുള്‍പ്പെടെ കണ്ടെത്തിയെന്ന് മാത്രമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല. തണ്ടര്‍ ബോള്‍ട്ട് സ്വന്തം നിലയ്ക്ക് നടത്തിയ നീക്കത്തിലാണ് […]

error: Protected Content !!