യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു;രണ്ടുപേർ പിടിയിൽ
ഹരിപ്പാട് യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ.സെപ്റ്റംബർ രണ്ടിനാണ് സംഭവം നടന്നത്ആലപ്പുഴ കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു, പിലാപ്പുഴ വലിയതെക്കതിൽ ആദർശ് എന്നിവരാണ് അറസ്റ്റിലായത്. ഹരിപ്പാടുള്ള തട്ടുകടയിൽനിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടയിൽ കിഴക്കതിൽ വിഷ്ണു(26)വിനാണു മർദനമേറ്റത്. പ്രതികൾ വിഷ്ണുവിനെ തടഞ്ഞുനിർത്തി പൈസ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പിന്നിട് മർദിക്കുകയും ചെയ്തു. പൈസ കിട്ടാതിരുന്ന ദേഷ്യത്തിൽ മർദനത്തിൽ അവശനായ വിഷ്ണുവിന്റെ പക്കൽനിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികൾ കടന്നു എന്നാണ് പോലീസ് […]


