Kerala News

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കേറ്റം;തര്‍ക്കത്തിനിടെ വെടിവെപ്പ്;അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ ആശുപത്രിയില്‍

  • 17th March 2022
  • 0 Comments

ഇടുക്കിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ വെടിവെപ്പ്. മാങ്കുളം കൂനമാക്കല്‍ സ്വദേശി സിബി ജോര്‍ജിനെ അനുജന്‍ സാന്റോയാണ് എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. കഴുത്തിന് വെടിയേറ്റ സിബിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. സിബി അനുജനായ സാന്റോയുടെ വീട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തായ മറ്റൊരാളും ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുമായി കൂട്ടുകെട്ട് പാടില്ലെന്നും വീട്ടില്‍ കയറ്റരുതെന്നും സിബി നേരത്തെ അനുജനോട് പറഞ്ഞിരുന്നു. അതിനാല്‍തന്നെ ഈ സുഹൃത്തിനെ വീട്ടില്‍ കണ്ടതോടെ ഇങ്ങനെയുള്ളവരെയെല്ലാം എന്തിനാണ് വീട്ടില്‍ കയറ്റുന്നത് ചോദിച്ച് സിബി അനുജനെ […]

National News

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് നേരെ വെടിവെച്ച് ബി.ജെ.പി മന്ത്രിയുടെ മകന്‍ ഓടിച്ചിട്ട് തല്ലി നാട്ടുകാർ

  • 24th January 2022
  • 0 Comments

ബിഹാറിൽ മന്ത്രിയുടെ മകന്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിർത്തെന്ന് ആരോപണം.ചമ്പാരനില്‍ ഇന്നലെയാണ് സംഭവം നടന്നത്.ബിജെപി നേതാവും ബിഹാർ ടൂറിസം മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകന്‍ ബബ്‌ലു കുമാർ ആണ് കുട്ടികളെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിവച്ചത്. വെടിയുതിർത്തെന്ന് ആരോപിച്ച് മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിക്കുകയും ചെയ്തു.വെടിയുതിർത്തതായി പറയപ്പെടുന്ന തോക്കും തട്ടിയെടുത്തു.കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പേടിപ്പിക്കുന്നതിന് വേണ്ടി ബബ്ലു കുമാര്‍ ആകാശത്തേക്ക് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടികള്‍ക്ക് നേരെ തന്നെയും വെടിവെച്ചുവെന്നാണ് പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. […]

Kerala News

കണ്ണൂർ കളക്ടറേറ്റിൽ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

  • 21st March 2021
  • 0 Comments

കണ്ണൂർ കളക്ടറേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകൻ്റെ ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. തിര നിറച്ചത് പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നത്.ആർക്കും പരിക്കില്ല.

തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 22കാരന് ദാരുണാന്ത്യം

  • 9th November 2020
  • 0 Comments

തോക്ക് പിടിച്ച് സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. യുപി ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സൗരഭ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. സുഹൃത്തുമൊത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.’നിറത്തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത് ഒരാള്‍ക്ക് പരിക്കേറ്റു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. ചികിത്സയിലിരിക്കെ അയാള്‍ മരിക്കുകയും ചെയ്തു. ഇതൊരു അപകടമരണമാണ്’ എന്നാണ് ഗൗതം ബുദ്ധനഗര്‍ എഡിസിപി അങ്കുര്‍ അഗര്‍വാള്‍ അറിയിച്ചത്. മരിച്ച സൗരഭും സുഹൃത്തായ നകുലും ഒരു സുഹൃത്തിന്റെ […]

error: Protected Content !!