kerala Kerala

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; അക്രമം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ

  • 28th July 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് പരിക്കേറ്റ വള്ളക്കടവ് സ്വദേശി ഷിനി പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കൊറിയറില്‍ ഒപ്പിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. തിരുവനന്തപുരം വഞ്ചിയൂരില്‍ പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. കൊറിയര്‍ നല്‍കാനെന്ന വ്യാജേനയാണ് അക്രമിയായ സ്ത്രീയെത്തിയതെന്ന് ഷിനി മൊഴിനല്‍കി. സില്‍വര്‍ നിറമുള്ള കാറിലെത്തിയ യുവതി കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തലമറച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശംഖുമുഖം എ.സി.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

National

ഡല്‍ഹിയില്‍ 16 കാരന്‍ വെടിയേറ്റ് മരിച്ചു

  • 12th July 2024
  • 0 Comments

ഡല്‍ഹിയില്‍ 16 കാരന്‍ വെടിയേറ്റ് മരിച്ചു. സ്‌കൂട്ടിയില്‍ എത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു. സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂട്ടറില്‍ എത്തിയവര്‍ കുട്ടിയോട് ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ്വെടിയുതിര്‍ത്തതെന്നും കുട്ടിയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ജാഫര്‍ ബാദില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി തിരികെ പോകുകുമ്പോഴയായിരുന്നു സംഭവം.

GLOBAL global International

ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

  • 10th June 2024
  • 0 Comments

സറേ: ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സറേയില്‍ നിന്നുള്ള മന്‍വീര്‍ ബസ്‌റം (23), സാഹിബ് ബസ്ര (20), ഹര്‍കിരത് ജുട്ടി (23), ഒന്റാറിയോയിലെ കെയ്‌ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്. 2019 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവരാജിന് കാനഡയില്‍ പെര്‍മനെന്റ് റസിഡന്റ്(പിആര്‍) ലഭിച്ചിരുന്നു. സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെച്ചാണ് […]

kerala Kerala

കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഇതില്‍ മൂന്ന് പേരെ പിടികൂടി. ലോഡ്ജില്‍ താമസിക്കുന്ന ലോട്ടറി കട നടത്തുന്നയാളെ മര്‍ദിച്ച പ്രതികള്‍ പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും […]

Kerala kerala

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്തു

ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ സുനില്‍ കുമാര്‍, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. രഹസ്യമായാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ […]

Kerala kerala

കാസര്‍കോട്ട് ജ്യേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു

  • 4th March 2024
  • 0 Comments

കാസര്‍കോട്: കാസര്‍കോട്ട് ജ്യേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോക(45)നെ സഹോദരന്‍ ബാലകൃഷ്ണനാണ് കൊന്നത്. ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടി വെക്കുകയായിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് വൈകുന്നേരം തന്നെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയിരുന്നു. ബാലകൃഷണനെ അശോകന്‍ വൈകുന്നേരം മര്‍ദിച്ചു. ഇതിന് ശേഷം ബാലകൃഷ്ണന്‍ തോക്കുമായി അശോകന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് അരയ്ക്ക് താഴെ വെടിവെച്ചു. രക്തം വാര്‍ന്നാണ് അശോകന്‍ മരിച്ചത്. നാടന്‍ […]

global International

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

  • 2nd March 2024
  • 0 Comments

അമേരിക്കയിലെ മിസോറി സംസ്ഥാനത്തില്‍ നടക്കാനിറങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അമര്‍നാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്. സെന്റ് ലൂയിസില്‍ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നര്‍ത്തകന്‍ അമര്‍നാഥ് ഘോഷിന് വെടിയേറ്റത്. ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് എക്‌സ് അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അമര്‍നാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്നും, ശത്രുക്കളായി ആരും ഉള്ളതായി […]

Kerala

പാലക്കാട് ബാറില്‍ തര്‍ക്കം, വെടിവെപ്പ്; മാനേജര്‍ക്ക് പരിക്ക്

  • 29th January 2024
  • 0 Comments

പാലക്കാട്: ആലത്തൂര്‍ കഴനിയിലെ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വെടിവയ്പ്. എയര്‍ ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് ബാര്‍ മാനേജരായ രഘുനന്ദന് പരുക്കേറ്റു. രണ്ട് ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പി എറിയുകയും ചെയ്തു. കഞ്ചിക്കോട് സ്വദേശികളായ അഞ്ചുപേരെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ആണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവര്‍ സര്‍വിസ് മോശമാണെന്ന് പറഞ്ഞ് ബഹളംവെക്കുകയും രണ്ട് കസേരകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നശിപ്പിച്ച കസേരകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കിയാണ് ഇരുവരെയും ബാര്‍ ജീവനക്കാര്‍ വിട്ടത്. ഇതിന്റെ പ്രതികാരമായി അക്രമികള്‍ […]

National News

സ്‌ഫോടക വസ്തുക്കളും തോക്കുകളും അടങ്ങിയ ബോട്ട് കണ്ടെത്തി; മഹാരാഷ്ട്രയില്‍ കടല്‍ത്തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

  • 18th August 2022
  • 0 Comments

മഹാരാഷ്ട്ര തീരത്ത് എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായിഗഡിലെ ഹര ഹരേശ്വര്‍ തീരത്താണ് ബോട്ടടുത്തത്. ഇതോടെ മഹാരാഷ്ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പോലീസ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അനധികൃതമായാണ് ബോട്ട് കരയ്ക്കടുത്തതെന്നും ഉദ്യോഗസ്ഥര്‍ […]

National News

വിവാഹ വേദിയില്‍ വരന്റെ തോക്കുകൊണ്ടുള്ള ആഘോഷം, വെടിയേറ്റ് സൈനികന്‍ മരിച്ചു

  • 24th June 2022
  • 0 Comments

വിവാഹ വേദിയില്‍ വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്‌മനഗര്‍ ഏരിയയിലാണ് സംഭവം. രഥത്തില്‍ നില്‍ക്കുന്ന വരന്‍ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചേങ്കിലും വെടിയേല്‍ക്കുന്നത് താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തിനാണ്. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. വരനും യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ഉടന്‍ […]

error: Protected Content !!