ഗുജറാത്ത് കലാപക്കേസ്; ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചു. നോട്ടീസില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന ടീസ്തയുടെ ആവശ്യം ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. തുടര്‍ന്നാണ് ടീസ്ത സുപ്രീം കോടതിയെ സമീപിച്ചത്. അറസ്റ്റിന് ആധാരമായ എഫ്ഐആറില്‍, സുപ്രീംകോടതി വിധിയില്‍ […]