National News

കച്ച് മേഖലയിൽ വീണ്ടും ഭൂ ചലനം; 4.1 തീവ്രത,ആളപായമില്ല

  • 1st February 2024
  • 0 Comments

ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസവും കച്ച് ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത. 2001ൽ കച്ചിലുണ്ടായ വൻ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

National Trending

വായ്‌കൊണ്ട് ചെരുപ്പ് എടുപ്പിച്ചു, ബെല്‍റ്റുകൊണ്ട് മര്‍ദിച്ചു; ശബളം ചോദിച്ച ദളിത് യുവാവിന് ക്രൂരപീഡനം; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

  • 25th November 2023
  • 0 Comments

ഗുജറാത്തിലെ മോര്‍ബിയില്‍ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്. ശമ്പളം ചോദിച്ചതിന് സ്ഥാപന ഉടമയായ യുവതി യുവാവിനെ നിര്‍ബന്ധിച്ച് വായകൊണ്ട് ചെരുപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു. സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി പട്ടേലിനും ജോലിക്കാര്‍ക്കും എതിരെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റാണിബ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. പരാതിക്കാരനായ നീലേഷ് ഡല്‍സാനിയ ഒക്ടോബര്‍ 2നാണ് 12,000 രൂപ ശമ്പളത്തില്‍സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ […]

National News

ഗുജറാത്തിൽ വാതക ചോർച്ച; വിഷവാതകം ശ്വസിച്ച് 28 പേർ ആശുപത്രിയിൽ

  • 24th August 2023
  • 0 Comments

ഗുജറാത്തിൽ വാതക ചോർച്ച. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലാണ് വാതക ചോർച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് ബ്രോമിൻ വാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നതായും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ പറഞ്ഞു. ടാങ്കിന് […]

National

​ഗുജറാത്ത് തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടികയുമായി ബിജെപി, 7 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

  • 12th November 2022
  • 0 Comments

ദില്ലി: ​ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്. പ്രചരണത്തിന് താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ​യോ​ഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി 40 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം കോൺ​ഗ്രസ് 7 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു. കോൺ​ഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചാരണത്തിലെങ്കിലും ഇംപാക്റ്റ് ​ഗുജറാത്തിൽ ഉണ്ടാക്കിയിരുന്നെങ്കിലെന്ന് കോൺ​ഗ്രസ് പ്രവർത്തകരെങ്കിലും ആ​ഗ്രഹിക്കുന്നുണ്ടാകും. കാരണം ബിജെപിയുമായും ആം ആദ്മി പാർട്ടിയുമായും താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഏതെങ്കിലും തരത്തിലുളള, കേന്ദ്രനേതാക്കൾ എത്തുകയോ […]

National

ഗുജറാത്തിൽ മോർബി പാലം തകർന്നുണ്ടായ ദുരന്തം: മരണം 132 ആയി , പരിക്കേറ്റവർ 170 ലധികം; എസ്ഐടി രൂപീകരിച്ചു

  • 31st October 2022
  • 0 Comments

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 132 ആയെന്ന് ഗുജറാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ്. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ എസ്ഐടി രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കം സംഘത്തിലുണ്ടാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ […]

National

മതചിഹ്നമുള്ള പതാക മറ്റൊരു ആരാധനാലയത്തിന്റെ അടുത്ത് കെട്ടി; ഗുജറാത്തിൽ വർ​ഗീയ സംഘർഷം, 40 പേർ അറസ്റ്റിൽ

  • 4th October 2022
  • 0 Comments

വഡോദര: ​ഗുജറാത്തിലെ പ്രധാനന​ഗരമായ വഡോദരയിൽ വർ​ഗീ‌‌യ സംഘർഷം. സംഭവത്തിൽ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഇരുവിഭാ​ഗത്തിൽപ്പെട്ടവർ ഏറ്റുമുട്ടിയത്. വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാർക്കറ്റിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരുവിഭാ​ഗത്തിന്റെ ഉത്സവം അടുത്തിരിക്കെ, അവരുടെ മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വഡോദര റൂറൽ പൊലീസ് മേധാവി പിആർ പട്ടേൽ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റിൽ കൊടി കെട്ടിയത് ചോദ്യം ചെയ്യാൻ മറ്റൊരു സംഘം എത്തിയതോടെ കല്ലേറും സംഘർഷവുമുണ്ടായെന്നും […]

National

‘ഗ‍ർബ നൃത്തം’ കാണാനെത്തി, ഗുജറാത്തിൽ മുസ്ലിം യുവാക്കൾക്ക് ബജ്‍രംഗ്‍ ദൾ പ്രവർത്തകരുടെ ക്രൂര മർദ്ദനം

  • 29th September 2022
  • 0 Comments

അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തം കാണാൻ എത്തിയ മുസ്ലിം യുവാക്കൾക്ക് നേരെ ആക്രമണം. ബജരംഗ്‍ ദൾ പ്രവർത്തകരാണ് യുവാക്കളെ ആക്രമിച്ചത്. സ്ത്രീകളെ ആക്രമിക്കാനും മോഷണം നടത്താനും എത്തിയവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഹമ്മദാബാദിലെ എസ്‍പി റിങ്ങ് റോഡിനടുത്തുള്ള മൈതാനത്ത് ആയിരുന്നു സംഭവം. അതേസമയം സംഭവത്തിൽ കേസെടുത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. ഗർബ നൃത്തം നടക്കുന്ന ഇടങ്ങളിൽ പരിശോധന തുടരുമെന്ന് ബജരംഗ്‍ ദൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗർബ നൃത്തം കാണാനെത്തുന്നവർക്ക് […]

National News

‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു’ ; ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ്

  • 26th July 2022
  • 0 Comments

ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നതിനു പിന്നാലെ, ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനമാണെങ്കിലും, കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇവിടെ വിഷമദ്യം കഴിച്ചു മരിച്ചത് 845ല്‍ അധികം പേരാണെന്ന് ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ‘ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 […]

National News

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് വീണ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ച 12 പേരും. ചാക്കില്‍ ഉപ്പ് നിറയ്ക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ മതില്‍ തകര്‍ന്ന് ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികള്‍ക്കു മേല്‍ വീഴുകയായിരുന്നു. സ്ഥലത്ത് മുപ്പതോളം തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കും.

National News

കറണ്ട് പോയ സമയത്ത് മോഷ്ടാക്കൾ വീട്ടിൽ കയറി; പഞ്ഞിക്കിട്ട് ഇരുപതുകാരി

  • 31st March 2022
  • 0 Comments

കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി . ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം നടന്നത് . ആയോധനകലയില്‍ പരിശീലനം ലഭിച്ച ഒന്നാം വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ഥിയായ റിയയാണ് കള്ളന്മാരെ തുരത്തിയോടിച്ചത്. കള്ളന്മാരുടെ ആക്രമണത്തിൽ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് റിയയുടെ അച്ഛന്‍ ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തും അമ്മയും സഹോദരിയും ഉറക്കത്തിലുമായിരുന്നു. തന്‍റെ വാര്‍ഷിക പരീക്ഷയ്ക്ക് […]

error: Protected Content !!