ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് നല്ല പെരുമാറ്റത്തെ തുടർന്നെന്ന് ഗുജറാത്ത് സർക്കാർ
ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാലും, തടവ് അനുഭവിച്ച കാലത്തെ പെരുമാറ്റം നല്ലതാണെന്ന് കണ്ടെത്തിയതിനാലാണ് ശിക്ഷ ഇളവ് അനുവദിച്ചതെന്നാണ് ഗുജറാത്ത് സർക്കാർ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് ബലാത്സംഗ-കൊലപാതക കേസിൽ കുറ്റവാളികളായ പതിനൊന്നുപേരെ മോചിപ്പിച്ചത്. ഇത് വിവാദമായതിന് പിന്നാലെ ഇതിനെതിരെ ബിൽക്കിസ് ബാനു രംഗത്ത് എത്തി. ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നൽകണമെന്ന് […]
