National News

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ തന്നെ മുഖ്യമന്ത്രി തുടരും;ഡിസംബർ 12ന് സത്യപ്രതിജ്ഞ

  • 8th December 2022
  • 0 Comments

ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും.ഡിസംബർ 12ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.2021 സെപ്റ്റംബറിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ വിജയ് രൂപാണിയെ മാറ്റി ബി.ജെ.പി നേതൃത്വം ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. 2020 ലെ 127 സീറ്റ് നേട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ്. ഒറ്റ ഘട്ടത്തിലും കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടില്ല.29 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി […]

National News

വോട്ട് തേടി ഖാര്‍ഗ്ഗെ ഗുജറാത്തിൽ,പ്രചാരണത്തിന് ഇറങ്ങി ചെന്നിത്തലയും,തമിഴ്‌നാട്ടില്‍ തരൂരിന്റെ യോഗത്തിനെത്തിയത് 700ൽ 12 പേർ

  • 7th October 2022
  • 0 Comments

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ഇന്ന് അഹമ്മദാബാദിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.അഹമ്മദാബാദിലെ സബർമതി ആശ്രമവും ഗുജറാത്ത് കോൺഗ്രസിന്റെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസും അദ്ദേഹം സന്ദർശിച്ചു.ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിന് രമേശ് ചെന്നിത്തലയും ഉണ്ട്.സബര്‍മതിയിൽ നിന്നും ഗുജറാത്ത് പിസിസിയിലെ നേതാക്കളെ കണ്ട് വോട്ട് തേടാനായി ഖാ‍ര്‍ഗെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തും. ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

National News

രാജ്കോട്ടിൽ നവരാത്രി ആഘോഷപരിപാടിക്കിടെ അരവിന്ദ് കെജരിവാളിന് നേരെ വാട്ടർ ബോട്ടിലെറിഞ്ഞു

  • 2nd October 2022
  • 0 Comments

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം.രാജ്കോട്ടിൽ നവരാത്രി ആഘോഷ പരിപാടിക്കിടെ ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം.പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിയുകയായിരുന്നു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദർശത്തിലായിരുന്നു കെജ്രിവാൾ. കുപ്പി കെജ്രിവാളിന്റെ ശരീരത്തിൽ കൊണ്ടില്ല. അക്രമി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് കെ‍ജരിവാൾ എത്തിയത്.സംസ്ഥാനത്ത് നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്

National News

സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

  • 9th April 2022
  • 0 Comments

ഗുജറാത്തില്‍ സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു.സൂറത്തില്‍ ഗോപിപുര പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നിവരാണ് മരിച്ചത്.അംബാജി ക്ഷേത്രത്തിനു സമീപം ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വരുന്ന മലിന ജലത്തോടൊപ്പം സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍ മാന്‍ഹോളിലിറങ്ങിയത്.മാൻഹോളിന്റെ ആഴം ഏകദേശം 10 അടിയാണെന്നും ഇരുവർക്കും ശ്വാസതടസം നേരിടാൻ തുടങ്ങിയപ്പോൾ സഹായത്തിനായി നിലവിളിച്ചപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനാ സേന എത്തുകയായിരുന്നു.തുടർന്ന് ഞങ്ങളുടെ സംഘം […]

National News

ഗുജറാത്തില്‍ സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താൻ തീരുമാനം;പിന്തുണച്ച് കോണ്‍ഗ്രസും ആം ആദ്മിയും

  • 18th March 2022
  • 0 Comments

ഗുജറാത്തില്‍ ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ തീരുമാനം.ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വഘാനിയാണ് ഭഗവത് ഗീത ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് ഭഗവത് ഗീതയില്‍ താത്പര്യം വളര്‍ത്തുന്ന തരത്തിലായിരിക്കും ആറാം ക്ലാസ് പാഠപുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തുക എന്നും മന്ത്രി പറഞ്ഞു.ഗുജറാത്തില്‍ വിദ്യാഭ്യാസ ബജറ്റിലെ […]

National News

ഗുജറാത്തിൽ ലഹരി വേട്ട; പാക് മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടിയത് 400 കോടിയുടെ ഹെറോയിൻ

  • 20th December 2021
  • 0 Comments

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിൽ നിന്ന് 400 കോടിയോളം വിലവരുന്ന ഹെറോയിൻ പിടികൂടി.ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 77 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്. ബോട്ട് പിടിച്ചെടുത്തതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.അൽ ഹുസൈനി” എന്ന പാക്കിസ്ഥാൻ ബോട്ടാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പരിശോധന നടന്നത്. ബോട്ടിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. നിരോധിത ലഹരിമരുന്ന് ജാഖൗവിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.നേരത്തെ […]

Kerala News

ഗുജറാത്തിലും ഒമിക്രോൺ; രാജ്യത്തെ മൂന്നാമത്തെ കേസ്

  • 4th December 2021
  • 0 Comments

കോവിഡ് വൈറസ് പുതിയ വകഭേദം ഒമൈക്രോണ്‍ രാജ്യത്ത് ഒരാളില്‍ കൂടി സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സിംബാബ്വെയില്‍നിന്ന അടുത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

error: Protected Content !!