International News

ആഴ്ചയിലെ ഏറ്റവും മോശം ദിവസം തിങ്കളാഴ്ച;ഗിന്നസ് ലോക റെക്കോർഡ്

  • 18th October 2022
  • 0 Comments

ആഴ്ചയിലെ ഏറ്റവും മോശം ദിവസം തിങ്കളാഴ്ചയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ട്വിറ്ററിലായിരുന്നു പ്രഖ്യാപനം.വാരാന്ത്യത്തിന് ശേഷം വരുന്ന ആദ്യ ദിവസമെന്ന നിലയില്‍ തിങ്കളാഴ്ചയെക്കുറിച്ച് പലരും കളിയായും കാര്യമായും പരാതിപ്പെടാറുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനമെന്നാണ് പലരുടെയും പ്രതികരണം.ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

International News

6,326 അടി ഉയരത്തില്‍ രണ്ട് ഹോട്ട് എയർ ബലൂണുകളിൽ കെട്ടിയ കയറിലൂടെ ലോക റെക്കോർഡിലേക്ക് നടന്ന് കയറി റാഫേല്‍ സുഗ്നോ ബ്രിഡി

  • 10th April 2022
  • 0 Comments

സാഹസികത നിറഞ്ഞ ഒരു ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീലുകാരനായ റാഫേല്‍ സുഗ്നോ ബ്രിഡി. 6,326 അടി(1901 മീറ്റര്‍) ഉയരത്തില്‍ രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ കെട്ടിയ കയറിലൂടെ റാഫേല്‍ നടന്ന് കയറിയത് ലോകറെക്കോര്‍ഡിലേക്കാണ്. ബ്രസീല്‍ സാന്താ കാതറീനയില്‍ പ്രയ ഗ്രാന്‍ഡെയ്ക്ക് മുകളിലൂടെ ബലൂണുകള്‍ക്കിടയിലൂടെ ബന്ധിപ്പിച്ച സ്ലാക്ക്‌ലൈനിലൂടെ 18 മീറ്ററാണ് (59 അടി) റാഫേൽ നടന്നത്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലാണ് റാഫേലിന്റെ ആകാശ നടത്തമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അറിയിച്ചു. പ്രകടനത്തിന് മുമ്പ് റാഫേല്‍ […]

error: Protected Content !!