Local

ഓണക്കാലത്ത് ജിഎസ്ടി വെട്ടിപ്പ് തടയാന്‍ നിരീക്ഷണം ; നിര്‍ദേശം നല്‍കി

  • 12th August 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന ഓണക്കാലത്ത് ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കര്‍ശന പരിശോധനകള്‍ നടക്കും. പരിശോധന നടത്താന്‍ ജിഎസ്ടി വകുപ്പിലെ എല്ലാ ജോയന്റ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്സവകാലത്ത് ലഭിക്കേണ്ട നികുതി വരുമാനം ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കുകളെ കുറിച്ച് കൃത്യമായ വിവരശേഖരണം നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജിഎസ്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കൂടുതല്‍ ചരക്കുകള്‍ അയക്കുന്ന വ്യാപാരികളുടെ വിവരം ശേഖരിക്കും. അതിര്‍ത്തികളില്‍ വാഹനപരിശോധന കര്‍ശനമാക്കും. […]

Kerala Local News

കോഴിക്കോട് മിഠായിതെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്, ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു

  • 14th July 2023
  • 0 Comments

കോഴിക്കോട്: മിഠായിതെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്. നികുതി വെട്ടിപ്പ്കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോകൻ പറഞ്ഞു. 25 ഓളം കടകളിലാണ് വെട്ടിപ്പ് നടത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ മുൻകൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് കച്ചവടക്കാർ പറയുന്നത്.

National News

ചില്ലറ വില്‍പ്പനയ്ക്ക് നികുതിയില്ല, പാക്കറ്റ് ഉല്‍പന്നങ്ങള്‍ക്ക് മാത്രം ജിഎസ്ടി; വ്യക്തത വരുത്തി കേന്ദ്രം

  • 18th July 2022
  • 0 Comments

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ വിശദീകരണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. തൂക്കി വില്‍ക്കുന്ന അരിയുള്‍പ്പെടെയുളള ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും ജി എസ് ടി ബാധകമല്ലെന്ന് കേന്ദ്രം. പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ബാധകമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതോടെ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു. ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി. എന്നാല്‍, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു […]

Kerala News

അരിയ്ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും, വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ആശയക്കുഴപ്പം

  • 17th July 2022
  • 0 Comments

തിങ്കളാഴ്ച മുതല്‍ അരി അടക്കം നിരവധി ഭക്ഷ്യവസ്തുക്കളുടെ വില കൂടും. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് വിജ്ഞാപനം ഇറക്കിയതോടെയാണ് തിങ്കളാഴ്ച മുതല്‍ വില വര്‍ധിക്കുന്നത്. അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. […]

National News

കഴിഞ്ഞ മാസത്തില്‍ 1.4 ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം, 1,40,885 കോടി രൂപ ലഭിച്ചത് ചരക്ക് സേവന നികുതിയില്‍ നിന്ന്

മെയ് മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാള്‍ 44 ശതമാനം വളര്‍ച്ചയാണ് ജിഎസ്ടി വരുമാനത്തില്‍ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തില്‍ 97821 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തില്‍ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇപ്രാവശ്യത്തെ വരുമാനത്തില്‍ 25036 കോടി രൂപ സിജിഎസ്ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 […]

Kerala News

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് പിടിച്ചത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം 2021–22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരിശോധനകളില്‍ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകള്‍ പിടികൂടി. രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും , തെറ്റായതുമായ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഇതുവഴി സര്‍ക്കാരിന് ലഭിച്ചു. വിവിധ ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനകളും, സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്‌ളേറ്റ് […]

National News

ജിഎസ്ടി സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരം; സുപ്രീംകോടതി

ജിഎസ്ടി വിഷയത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജിഎസ് ടി സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനും, സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമെന്ന് സുപ്രീമകോടതി വിധിച്ചു. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കടല്‍ മാര്‍ഗം കൊണ്ടുവരുന്ന ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. […]

Entertainment News

പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല;സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്

  • 26th April 2022
  • 0 Comments

പ്രതിഫലത്തില്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്.സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.നികുതി അടക്കാനാവശ്യപ്പെട്ട് മൂന്നുതവണ ഇളയരാജയ്ക്ക് നോട്ടീസ് നല്‍കി എന്നാല്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. 2013 മുതൽ 2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി ഒടുക്കിയിട്ടില്ല എന്ന് കണ്ടെത്തിയതിന് തുട‍ര്‍ന്നാണ് ചരക്ക് സേവന […]

National News

ജിഎസ്ടി വർധന; ചെരുപ്പിനും തുണിത്തരങ്ങൾക്കും ജനുവരി മുതൽ വിലകൂടും

  • 20th November 2021
  • 0 Comments

തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി(ജിഎസ്ടി)അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു.ഇതോടെ വസ്ത്രങ്ങൾക്ക് ജനുവരി മുതൽ വിലകൂടും. നിലവിൽ 1000 രൂപവരെയുള്ള തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. വിലവ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്ടിയും അഞ്ചിൽനിന്ന് 12ശതമാനമാക്കിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. ജിഎസ്ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയിൽ 15-20ശതമാനംവരെ വിലവർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. […]

Kerala News

പെട്രോളിയം ഉത്പന്നങ്ങൾ എന്ത് കൊണ്ട് ജിഎസ്ടി പരിധിയില്‍ വരുന്നില്ല; ഹൈക്കോടതി

  • 8th November 2021
  • 0 Comments

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്നും കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണമെന്നും ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധ പരിപാടികളും ആഘോഷങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ ഒ ജോണി നൽകിയ ഹര്‍ജിയിൽ വിശദമായ മറുപടി അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. റോഡ് ഉപരോധം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണമെന്നും , യാത്രക്കാര്‍ക്ക് […]

error: Protected Content !!