ഗ്രോ വാസു ജയിലിൽ തുടരും;മുദ്രാവാക്യങ്ങള്‍ മുഴക്കി മടക്കം
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ജയിലിൽ തുടരും.കേസിൽ തുടർവിചാരണ അടുത്തമാസം നാലിന്. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ ഗ്രോ വാസുവിനെ കുന്ദമംഗലം കോടതിയിൽ ഇന്ന് ഹാജരാക്കി. 40 മിനിറ്റോളം നീണ്ട വിചാരണയിൽ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ എസ്ഐ ഉബൈദുല്ല, എഎസ്ഐ സി.പി. അണ്ടാൽ അസീസ് എന്നിവരെ വിസ്തരിച്ചു. കേസില്‍ ഒന്നു മുതൽ നാലുവരെയുള്ള സാക്ഷികളെയാണു വിളിപ്പിച്ചത്. എന്നാൽ മൂന്നും നാലും സാക്ഷികൾ എത്തിയില്ല. പ്രായമായ ആളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.അടുത്ത വിചാരണ ദിവസം സാക്ഷികള്‍ […]
