കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരനെ മർദിച്ച് വിദ്യാർത്ഥികൾ
കുപ്പിയിൽ പെട്രോൾ നൽകിയില്ല എന്ന കാരണത്താൽ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദ്ദനം. കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ സംഘം ചേർന്നെത്തിയ വിദ്യാർത്ഥികളാണ് പെട്രോൾ പമ്പ് ജീവനക്കാരൻ ബിജുവിനെ മര്‍ദ്ദിച്ചത്. മുക്കം മണാശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് അക്രമം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയ വിദ്യാര്‍ഥിയോട് പെട്രോള്‍ നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് പോവുകയും പിന്നീട് മറ്റു വിദ്യാര്‍ഥികളെ കൂട്ടി വന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. […]
