പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ;ജയിൽവാസം നീതി നിഷേധത്തോടുള്ള പോരാട്ടം’: ഗ്രോ വാസു
പിണറായി സർക്കാരിന്റെ തമസ്കരണത്തിനെതിരെയുള്ള വിധിയാണിതെന്ന് ഗ്രോ വാസു.45 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഗ്രോ വാസു ജയിൽ മോചിതനായത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്. എംഎൽഎ കെ കെ രമയ്ക്ക് നന്ദി. പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽ മോചിതനായ ഗ്രോ വാസു പറഞ്ഞു . ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ […]