ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി ട്വന്റി; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒറ്റദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ കച്ചവടം നടത്തി കുടുംബശ്രീ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തോട് അനുബന്ധിച്ച് നടത്തിയ കച്ചവടത്തിൽ കുടുംബശ്രീ നേടിയത് 10 ലക്ഷം രൂപ. കുടുംബശ്രീ ഒറ്റദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. സ്റ്റേഡിയത്തിന്റെ വിവിധ ഫുഡ് കോർട്ടുകളിലൂടെയാണ് ഭക്ഷണവിതരണം നടത്തിയത്. കാണികൾക്ക് പുറമെ, മാച്ച് ഒഫീഷ്യൽസ്, ഗ്രൗണ്ട് സ്റ്റാഫ്, പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്തു.12 കുടുംബശ്രീ യൂണിറ്റുകളാണ് സ്റ്റേഡിയത്തിൽ ഭക്ഷണമൊരുക്കിയത്. മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പാനീയങ്ങളുമാണ് കുടുംബശ്രീ […]