തൃശ്ശൂരില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി, മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യക്കുറിപ്പ്
കൊച്ചുമകനുമായി മുത്തശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന്‍ ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചു. അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായിരുന്നു. മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്താണ് താമസം. മകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. അംബികയ്ക്കു ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രയാസത്തിലായിരുന്നു. മകള്‍ വീട്ടിലേയ്ക്കു തിരിഞ്ഞുനോക്കാത്ത പ്രശ്‌നങ്ങളും മാനസിക വിഷമത്തിന് […]