ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി, ഇല്ലെങ്കില്‍ നഷ്ടപരിഹാരം; മകനും മരുമകള്‍ക്കെതിരെ വിചിത്ര പരാതി നല്‍കി മാതാപിതാക്കള്‍
മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതി നല്‍കി ഉത്തരാഖണ്ഡിലെ ദമ്പതിമാര്‍. വിവാഹിതരായി ആറ് വര്‍ഷമായിട്ടും തങ്ങള്‍ക്കൊരു പേരക്കുട്ടിയെ തന്നില്ല എന്ന കാരണമാണ് മകനും മരുമകള്‍ക്കുമെതിരെ കേസ് കൊടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ഒന്നുകില്‍ മകനും മരുമകളും് ഒരു വര്‍ഷത്തിനകം പേരക്കുട്ടികളെ നല്‍കണം ഇല്ലെങ്കില്‍ അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നതാണ് ആ ദമ്പതികളുടെ ആവശ്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ എസ്.ആര്‍. പ്രസാദും ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്. 2016 ലാണ് മകനെ വിവാഹം […]
