Local

റേഷൻ കടകൾ വഴി കാർഷികോൽപ്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കും; ജി ആർ അനിൽ

  • 17th August 2023
  • 0 Comments

ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നത്. ഓരോ വർഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും […]

Kerala kerala politics

അതിഥി തൊഴിലാളികൾക്കായി റേഷൻ റൈറ്റ് കാർഡ്; ആരും പട്ടിണി കിടക്കരുത് എന്നതാണ് സർക്കാർ നയം: മന്ത്രി ജി ആർ അനിൽ

  • 14th August 2023
  • 0 Comments

കൊച്ചി : സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്നതാണ് സർക്കാർ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കുള്ള റേഷൻ റൈറ്റ് കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആരും പട്ടിണി കിടക്കരുത് എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് മലയാളികൾ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത്. ആ ലക്ഷ്യത്തിൽ ഊന്നിയാണ് അതിഥി തൊഴിലാളികൾക്ക് റേഷൻ ഉറപ്പാക്കുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതി […]

Kerala kerala politics News

പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃക: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍

  • 8th August 2023
  • 0 Comments

തിരുവനന്തപുരം: പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തില്‍ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി ജി.അനില്‍. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ തക്കാളി ലഭിക്കുന്നതിനേക്കള്‍ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത്. […]

Kerala News

ഷവര്‍മ്മ പോലുള്ളവ പാഴ്‌സൽ വാങ്ങുന്നത് ഒഴിവാക്കണം,ഹോട്ടലിൽ വച്ച് കഴിക്കണമെന്ന് മന്ത്രി

  • 8th January 2023
  • 0 Comments

ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിൽ.ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു “ഷവർമ അടക്കമുള്ള ഉത്പന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് […]

Kerala

വിപണിയെ കുറിച്ച് ഒന്നും അറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്, കേരളത്തിൽ വിലക്കയറ്റം കുറവെന്ന് ഭക്ഷ്യമന്ത്രി

  • 7th December 2022
  • 0 Comments

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. വിപണിയിൽ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്താൻ സംസ്ഥാനത്തിനായെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ടി വി ഇബ്രാഹിം എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കയറ്റത്തിൽ ജനങ്ങളുടെ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. […]

Kerala News

പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെ, താന്‍ എന്തിനാണ് വിളിച്ചതെന്ന് പരിശോധിക്കൂ; ഫോണ്‍ സംഭാഷണ വിവാദത്തില്‍ മന്ത്രി ജി ആര്‍ അനില്‍

  • 25th August 2022
  • 0 Comments

പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സംഭാഷണത്തിന്റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ എന്ന് ജി ആര്‍ അനില്‍ പറഞ്ഞു. താന്‍ കുറ്റക്കാരനെങ്കില്‍ കുറ്റം ഏറ്റെടുക്കാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മോശം പ്രവര്‍ത്തി നടത്തിയ ഒരാളെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനേയോ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ല സ്റ്റേഷനില്‍ വിളിച്ചത്. തന്റെ നിയോജക മണ്ഡലത്തിലെ ഒരു വീട്ടമ്മ വേദനയോടെകൂടി പ്രശ്‌നം പറഞ്ഞപ്പോള്‍ […]

Kerala News

സ്കൂളിലെ മന്ത്രിയുടെ മിന്നൽ സന്ദർശനം; നൽകിയ ചോറിൽ തലമുടി,

കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ ഭക്ഷ്യ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി.തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി.പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്‍കൂൾ അധികൃതർ ചോറും കറികളും എത്തിച്ചു. ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രിമാര്‍ […]

Kerala News

വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും; മന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. സംസ്ഥാനത്തെ മൂന്ന് സ്‌കൂളുകളില്‍ സംഭവിച്ചത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്നത് ലാബില്‍നിന്ന് പരിശോധനാഫലം വന്നശേഷം മാത്രമേ പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ യു.പി സ്‌കൂളും സെന്റ് വിന്‍സെന്റ് സ്‌കൂളും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്‌കൂളുകളില്‍ പഴകിയ അരി ഇല്ലെന്നും പുതിയ സ്റ്റോക്കാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ ഭക്ഷണവിതരണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കുകയെന്നതാണ് […]

Kerala News

ഉച്ചയൂണിന് ഇന്ന് കുട്ടികൾക്കൊപ്പം മന്ത്രിമാരും,കോഴിക്കോട് സ്കൂളുകളിലെ പാചകപ്പുര സന്ദർശിച്ച് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാൻ മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും.ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കോഴിക്കോടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തും സന്ദർശനം നടത്തുന്നത്.ജനപ്രതിനിധികൾ സ്‌കൂളുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തണം. സിൽവിൽ സപ്ലൈസ് നൽകുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയെടുക്കും. കോഴിക്കോട്ടെ സിവിൽ സ്റ്റേഷൻ സ്കൂളിലെ പാചകപ്പുര സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കും. ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂളുകളിലെ […]

Kerala News

ജയ അരി റേഷൻകട വഴി കൊടുക്കും; പ്രതിസന്ധി പഠിക്കാൻ ഭക്ഷ്യമന്ത്രി ആന്ധ്രയിലേക്ക്

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ നടപടിയുമായി സർക്കാർ ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. അരിയും പച്ചക്കറിയും അടക്കം കേരളത്തിലേക്ക്എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശനം നടത്തും.ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ജി ആർ അനിൽ പറഞ്ഞു.പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്.നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി […]

error: Protected Content !!