ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിനു വിടും
കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ തീരുമാനം. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനം. എന്നാൽ ഇതു സംബന്ധിച്ച് ഉത്തരവ് ലഭിച്ചിട്ടില്ലെന്നു കണ്ണൂർ സിറ്റിപൊലീസ് കമ്മിഷണർ നിധിൻ രാജ് പറഞ്ഞു. നിലവിൽ കേസ് അന്വേഷിക്കുന്നത് സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് . അതേസമയംജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഗോവിന്ദച്ചാമിയുെട ജയിൽ […]
