Kerala kerala

കണ്ണൂര്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭം, ജയില്‍ച്ചാട്ടം സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭമാണെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും ഗോവിന്ദച്ചാമിയുടെ മൊഴി. ജയിലില്‍ കഞ്ചാവും മദ്യവും ലഭിച്ചിരുന്നുവെന്നും താന്‍ ഉപയോഗിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. താന്‍ ജയില്‍ ചാടുന്ന വിവരം നാല് സഹതടവുകാര്‍ക്ക് അറിയാമായിരുന്നു. നാല് പേരുടെ പേരും അന്വേഷണ ഉദ്യോഗസ്ഥരോട് ഗോവിന്ദച്ചാമി പറഞ്ഞു. ജയില്‍ ചാടിയ ശേഷംആദ്യം ഗുരുവായൂരിലേക്കും പിന്നീട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനുമായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും ആരും സഹായിച്ചിട്ടില്ലെന്നാണ് ഗോവിന്ദച്ചാമി പറയുന്നത് […]

Kerala kerala

ഗോവിന്ദച്ചാമിക്കായി സംസ്ഥാന വ്യാപക തിരച്ചില്‍; താമസിച്ചത് കൊടുംകുറ്റവാളികള്‍ക്കുള്ള 10-ാം ബ്ലോക്കില്‍

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അതിവേഗത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. 1:15 നാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഒരാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോകുമ്പോള്‍ മതിലില്‍ തുണി കാണുകയും, ജയില്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലില്‍ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയില്‍ വളപ്പില്‍ മുഴുവന്‍ പരിശോധന നടത്തി. 7.10 […]

error: Protected Content !!