Kerala News

മാസപ്പടി വിവാദം;കണ്ടെത്തലുകള്‍ ഗുരുതരം,ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍

  • 13th August 2023
  • 0 Comments

വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിന്‍റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കും.കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ മാസപ്പടി വിവാദത്തിൽ വീണ വിജയനെ പൂർണ്ണമായും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ രംഗത്ത് വന്നിരുന്നു.

Kerala News

ഗവര്‍ണര്‍ക്ക് തിരിച്ചടി;സിസ തോമസിന്റെ നിയമനം താത്കാലികം;കെടിയു വിസിയെ നിർദ്ദേശിക്കാനുള്ള അവകാശം സർക്കാരിനെന്ന് കോടതി

  • 16th February 2023
  • 0 Comments

സാങ്കേതിക സര്‍വകലാശാലയിലെ സിസ തോമസിന്റെ നിയമനം താത്കാലികം തന്നെയെന്ന് കേരള ഹൈക്കോടതി.സിസ തോമസിന്‍റേത് പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനമാണ്. സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണെന്നും കോടതി പറഞ്ഞു.താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഗവർണർ പ്രത്യേക സാഹചര്യത്തിൽ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.സിസ തോമസിനെ താൽകാലിക വിസിയായി ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. സ്ഥിരം വിസി […]

Kerala News

ഗവർണറുടെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ

  • 10th February 2023
  • 0 Comments

ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഗവര്‍ണറുടെ വിമാനയാത്രയ്ക്ക് തുക അനുവദിച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് ഉത്തരവിറക്കിയത്.നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.ഒഡെപെക് എന്ന സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് ഗവര്‍ണര്‍ യാത്രകള്‍ക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഈ ഇനത്തില്‍ വന്ന 30 ലക്ഷം രൂപ നല്‍കണമെന്നായിരുന്ന രാജ്ഭവന്റെ […]

Kerala

മലയാളം സർവകലാശാല വിസി നിയമനം; ഗവർണറെ മറികടന്ന് നടപടികളുമായി സർക്കാർ മുന്നോട്ട്

  • 21st January 2023
  • 0 Comments

തിരുവനന്തപുരം: മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് സർക്കാർ നീക്കം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് കത്തെഴുതിയത്. നിലവിലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റിയെ നിയമിക്കേണ്ടത് ഗവർണറാണ്. ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാരിന്‍റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും സിൻഡിക്കേറ്റിന്‍റെയും പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ […]

Kerala

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം, കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

  • 19th January 2023
  • 0 Comments

തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ ഇടയുണ്ട്. കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ ഗവർണ്ണർ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാൻ എല്‍ഡിഎഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം.

Kerala

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കി

  • 13th December 2022
  • 0 Comments

സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ കൊണ്ടുവന്ന ചില ഭേദഗതികള്‍ നിയമസഭ അംഗീകരിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ബില്‍ ഇന്ന് രാവിലെയാണ് സഭയില്‍ അവതരിപ്പിച്ചത്.

Kerala

ചാൻസലറുടെ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധൻ തന്നെ; കരട് ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു

  • 30th November 2022
  • 0 Comments

സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന സർവകലാശാലകൾ:- കേരള സർവകലാശാലമഹാത്മാഗാന്ധി സർവകലാശാലകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലകോഴിക്കോട് സർവകലാശാലകണ്ണൂർ സർവകലാശാലശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലകേരള ഡിജിറ്റൽ സർവകലാശാലശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലകേരള കാർഷിക സർവകലാശാലകേരള വെറ്ററിനറി അനിമൽ സയൻസ് സർവകലാശാലകേരള ഫിഷറീസ് […]

Kerala News

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം

  • 30th November 2022
  • 0 Comments

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്‍റെ ആദ്യദിവസങ്ങളില്‍ ബില്‍ അവതരിപ്പിക്കും. ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. ചാന്‍സലര്‍ നിയമനത്തിലൂടെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍നിന്നു ചെലവ് കണ്ടെത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കി, അതതു രംഗത്തെ വിദഗ്ധരെ നിയമിക്കും. […]

Kerala

‘ബില്ലുകളിൽ തീരുമാനം അനന്തമായി നീട്ടികൊണ്ടുപോകുന്നു’; ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

  • 30th November 2022
  • 0 Comments

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടികൾ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി. അഭിഭാഷകനായ പി വി ജീവേഷ് ഫയൽ ചെയ്ത ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. എത്രയും വേഗം ബില്ല് ഗവർണർ ഒപ്പിടണമെന്നേ ഭരണ ഘടന പറയുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യം മൂല്യങ്ങൾക്കും എതിരാണെന്നും ഗവർണറുടെ നടപടി ഏകാധിപത്യപരവും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും […]

Kerala

സർവകലാശാല ചാൻസലർ പദവിയിൽ നിന്നും മാറ്റാനുള്ള നീക്കം; ഓർഡിനൻസ് ഒപ്പിടാതെ മടക്കി അയച്ച് ഗവർണർ

  • 23rd November 2022
  • 0 Comments

തിരുവനന്തപുരം: ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ ഓർഡിനൻസ് മടക്കി അയച്ചത്. ഓർഡിനൻസിന് പകരം സഭാസമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണം ആണെങ്കിൽ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവർണർ വ്യകത്മാക്കിയിരുന്നു. സംസ്ഥാനത്തെ 14 സർവ്വകാലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ […]

error: Protected Content !!