ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത്; പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന വേദിയായി സത്യപ്രതിജ്ഞ ചടങ്ങ് മാറും. അതിനിടെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐയുടെ അറിയിപ്പ്. നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ, മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് […]









