National

താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം നിയനമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം നിയനമെന്ന് അനുശാസിക്കുന്ന സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയിലെ മുന്‍ഗണനാ ക്രമമനുസരിച്ച് ചാന്‍സലര്‍ നിയമനം നടത്തണമെന്നും മുന്‍ഗണനാ ക്രമത്തില്‍ പട്ടിക നല്‍കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിലപാടില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സിലര്‍ അക്കാര്യം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. അനുയോജ്യരല്ലാത്തവര്‍ ചുരുക്കപ്പട്ടികയിലുണ്ടെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാന്‍സിലറെ അറിയിക്കണം. എതിര്‍പ്പുള്ളവരുടെ വാദം കേട്ട ശേഷം […]

Kerala kerala

സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പാനലിലേക്ക് പേരുകള്‍ നല്‍കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും

തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കമ്മിറ്റിയിലെ അംഗങ്ങളെ ഗവര്‍ണര്‍ക്കും കേരള സര്‍ക്കാരിനും നിര്‍ദേശിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പേരുകള്‍ ഇന്നു നല്‍കണം […]

kerala Kerala

വിഭജന ഭീതി ദിനം ആഘോഷിക്കണം; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

ന്യൂഡല്‍ഹി: വിഭജന ഭീതി ദിനം ആഘോഷിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വൈസ് ചാന്‍സിലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആഗസ്റ്റ് 14ന് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ആഹ്വാനം. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം യു.ജി.സിയും സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിര്‍ദേശം. ഗവര്‍ണര്‍ നിലവില്‍ നല്‍കിയ നിര്‍ദേശപ്രകാരം വൈസ്ചാന്‍സിലര്‍മാരും വിദ്യാര്‍ഥികളും അധ്യാപകരും ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ക്ക് […]

Kerala kerala

‘കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃക, ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങള്‍’; സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സര്‍വകലാശാലയില്‍ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി. സ്‌കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും പ്രശംസിച്ചു. പരിപാടിയില്‍ മന്ത്രി വി.ശിവന്‍കുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം […]

Kerala kerala

കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് കേരള സര്‍വകലാശാല താല്‍ക്കാലിക വി സി സിസാ തോമസിനോട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വൈസ് ചാന്‍സിലര്‍ വിശദീകരണം തേടിയതിന് പിന്നാലെ രജിസ്ട്രാറുടെ ചുമതല ഉണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ച സാവകാശവും ചോദിച്ചു. കെ.എസ് […]

kerala Kerala

ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍; ‘രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല’

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവര്‍ണര്‍. ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു. രാജ്ഭവനിലെ ചടങ്ങുകളില്‍ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. സത്യപ്രതിജ്ഞ ഉള്‍പ്പടെ രാജ്ഭവനില്‍ നടക്കുന്ന പരിപാടികളില്‍ ഇനി എങ്ങനെ […]

Kerala kerala

രാജ്ഭവനിലെ ഭാരതാംബ വിവാദം; ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കി സന്തോഷ്‌കുമാര്‍ എം.പി. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ്‌കുമാര്‍ ആരോപിച്ചു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസ് പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ നിന്ന് മാറ്റില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നിന്നതോടെ സര്‍ക്കാരും നിലപാട് കടുപ്പിച്ചു. ഗവര്‍ണര്‍ തിരുത്തിയില്ലെങ്കില്‍ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രിമാരും പ്രഖ്യാപിച്ചു. വിവാദത്തില്‍ പുതിയ കാംപയിനുമായി സിപിഐയും രംഗത്ത് എത്തി. നാളെ ദേശീയ പതാക ഉയര്‍ത്തി വ്യക്ഷ […]

Kerala kerala

ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അലേക്കര്‍ നേരിട്ട് ക്ലിഫ് ഹൗസില്‍ എത്തി ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ സമ്മാനമായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരു വിളക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാളാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോഴാണ് നവകേരളനായകന്റെ പിറന്നാളെത്തുന്നത്.

kerala Kerala

മുണ്ടക്കൈ പുനരധിവാസം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. ആദ്യമായാണ് പുനരധിവാസം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്. വയനാട് ദുരന്തത്തില്‍ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നിയായിരുന്നു സഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം. കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെത്. സര്‍ക്കാര്‍ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ പ്രസംഗം അതേപടി അംഗീകരിച്ച […]

Kerala kerala

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലേകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. 1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആര്‍ലെകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്. […]

error: Protected Content !!