സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി
സർക്കാരിന് തിരിച്ചടിയായി സിസ തോമസിനെതിരായ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെട്ടത്. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ […]