National

‘ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും’, മന്ത്രിമാർക്ക് ഭീഷണിയുമായി ഗവർണർ

  • 17th October 2022
  • 0 Comments

തിരുവനന്തപുരം : കേരളാ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കൂടുതൽ കടുക്കുന്നു. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിച്ചാൽ, മന്ത്രി സ്ഥാനം അടക്കം റദ്ദാക്കുമെന്നാണ് ഗവർണർ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്.അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്. കഴിഞ്ഞ ദിവസം കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നിരുന്നു. സർവ്വകലാശാലയിലെ 15 സെനറ്റ് […]

Kerala

‘ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്’; സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ

  • 15th September 2022
  • 0 Comments

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബന്ധു നിയമനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നും താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ബില്ലുകൾ ഒന്നും തന്നെ കണ്ടിട്ടില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം സർവ്വകലാശാല നിയമനങ്ങളിലെ സർക്കാർ ഇടപടെൽ ഇനി അനുവദിക്കില്ല എന്നും വ്യക്തമാക്കി. സർവ്വകലാശാലകൾക്ക് സ്വയംഭരണ അവകാശമുണ്ട്. അതിൽ വെള്ളം ചേർക്കാൻ കൂട്ടുനിൽക്കില്ല. സ്വയം ഭരണം നല്ലൊരു ആശയമാണ്. ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അല്ലാതെ എങ്ങനെ സ്റ്റാഫിന്റെ ബന്ധുവിന് നിയമനം കിട്ടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ […]

Kerala News

ചാൻസലർ പദവി ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ല; ആരിഫ് മുഹമ്മദ് ഖാൻ

  • 4th January 2022
  • 0 Comments

ചാൻസലർ പദവി ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നത് കൊണ്ടാണ് പദവി ഏറ്റെടുക്കാത്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. . പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്കാരോടും പ്രശ്നങ്ങളില്ലെന്നും വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ലെന്നും ഗവർണർ വ്യക്തമാക്കി. വിമർശനം ഉന്നയിക്കുന്നവർ ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കണം. സംവാദങ്ങൾ ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഗവർണർ ചോദിച്ചു. നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം […]

Kerala News

സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

  • 12th August 2021
  • 0 Comments

സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. വൈസ് ചാൻസലർമാർ തന്നെ ഇങ്ങനെയാരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് തുടങ്ങിയത്. ഈ സത്യവാങ്മൂലം […]

error: Protected Content !!