രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ
രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. പരസ്പരം എട്ടുമാറ്റാലിനിടെയുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ് ആഘോഷ വേളയിൽ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ രാജ്ഭവനിൽ രാജ്ഭവനിൽ നിന്നയച്ച ക്ഷണക്കത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. […]