National

ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍

പനാജി: മുതിര്‍ന്ന ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍ വ്യോമയാന മന്ത്രി പുസപതി അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവര്‍ണര്‍. അല്‍പസമയം മുമ്പാണ് രാഷ്ട്രപതി ഭവനില്‍ നിന്ന് ഇതുസംബന്ധിച്ച് ഉത്തരവ് വന്നത്.ഹരിയാനയിലെ പുതിയ ഗവര്‍ണറായി അസിം കുമാര്‍ ഘോഷിനെയും ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി കബീന്ദ്ര സിങ്ങിനെയും നിയമിച്ചിട്ടുണ്ട്. അതേസമയം, ശ്രീധരന്‍ പിള്ളക്ക് പകരം നിയമനം നല്‍കിയിട്ടില്ല. മിസോറം ഗവര്‍ണറായും ശ്രീധരന്‍ പിള്ള സേവനമനുഷ്ടിച്ചിരുന്നു. അതിനു ശേഷമാണ് ഗോവയിലേക്ക് മാറിയത്.മോദി […]

National

ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു; 60ലേറെ പേര്‍ക്ക് പരിക്ക്

പനാജി: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്രക്കിടെയുണ്ടായ തിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചു. 60ലേറേ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും (ജി.എം.സി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍, അപകട കാരണമോ മരിച്ചവരുടെ പേര് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. സത്ര എന്നത് അഗ്‌നിയുമായി ബന്ധപ്പെട്ട ചടങ്ങുള്ള ഒരു വാര്‍ഷിക […]

Kerala kerala

ഓഡിറേറാറിയം ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ഗോവ ഗവര്‍ണ്ണര്‍ഉദ്ഘാടനം ചെയ്തു

  • 24th February 2024
  • 0 Comments

ഓഡിറേറാറിയം ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ആലുവ ഇന്നറ്റ് കണ്‍വന്‍ഷനല്‍ ഇക്കോ ലാന്റില്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ,അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.കെ.ഗോപിനാഥ പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഷരീഫ്, അഡ്വ: എ.കെ. നസീര്‍ , ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. ചെറിയ രീതിയില്‍ തുടങ്ങി ഇന്ന് കോടികളുടെ വിറ്റുവരവില്‍ എത്തി നില്‍ക്കുന്ന പതിനൊന്ന് യുവ […]

National

ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തു; ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം തേടി യുവതി

  • 25th January 2024
  • 0 Comments

ഭോപ്പാല്‍: ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. ഗോവയിലേയ്ക്ക് ഹണിമൂണ്‍ പോകാമെന്നായിരുന്നു ഭര്‍ത്താവിന്റെ വാഗ്ദാനം എന്നാല്‍ പിന്നീട് ഭാര്യയുടെ അഭിപ്രായം തേടാതെ അതില്‍ മാറ്റം വരുത്തുകയായിരുന്നു. ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തെങ്കിലും പകരം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയി എന്നാരോപിച്ച് ഭോപ്പാല്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുന്നത്. ദമ്പതികളുടെ യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് കേസ് കുടുംബ കോടതിയിലെത്തിയത്. ഫ്രീ പ്രസ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

error: Protected Content !!