ജീവിതത്തിലെ പുതിയ യാത്രയ്ക്ക് കിക്ക് ഓഫ് ; ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദു സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു.കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ […]
