വ്യാജമദ്യ വേട്ട തുടരുന്നു: കുരുവട്ടൂരിൽ നിന്നും 50 ലിറ്റർ വാഷ് കണ്ടെത്തി
കോഴിക്കോട്: കുരുവട്ടൂർ ഗേറ്റ് ബസാർ – കുരുവട്ടൂർ റോഡിൽ നിന്നും പട്ടർപാറക്കലിലേക്ക് പോകുന്ന ഇടവഴിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചത് കണ്ടെത്തി നശിപ്പിച്ചു.ചേളന്നൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ക്രൈം രജിസ്റ്റർ ചെയ്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്സമെൻ്റ് ആൻറ് ആൻ്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷംസു എളമരത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമംഇല്ലാതാക്കിയത്. സി.ഇ.ഒ മാരായ ദീൻദയാൽ, ഷിബു,ഡ്രൈവർ സന്തോഷ്കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കുമെന്ന് […]
